Thursday, April 16, 2020

The suble joys of not owning a vehicle (in Malayalam)

I wrote this message in my FB page initially. Later thought it'll be easier to reread it in future if I copied the stuff to this blog.

I feel like LOL-ing to think that the wish expressed at the end has so suddenly materialized, thanks to the COVID impact!!!

ഒരു വാഹനം ഇല്ലാതെ ജീവിക്കുന്നതിലുള്ള സുഖം ഒന്നു വേറെ തന്നെയാണ്‌. Public Transport തരക്കേടില്ലാത്ത South Indian states-ൽ എവിടെയെങ്കിലും ആണു ജീവിക്കുന്നതെങ്കിൽ പരമ സുഖം. ഒരു വാഹനം ഉള്ളത് കൊണ്ട് മാത്രം റോഡ് -ന്റെ ഭൂരിഭാഗം കയ്യേറി ആവശ്യത്തിനും അനാവശ്യത്തിനും horn അടിച്ചു കാൽ നടക്കാരൻെറ eardrum അടിച്ച് പൊട്ടിക്കുന്നവരാണ് കേരളത്തിൽ വാഹനം ഓടിക്കുന്നവരിൽ നല്ലൊരു ശതമാനവും. എന്നാൽ വാഹനം വലുതാക്കുന്നതു പോലെ എളുപ്പമല്ല റോഡ് വലുതാക്കുന്നത് എന്നത് കൊണ്ട് ഏതെങ്കിലും ചെറിയ റോഡിനുള്ളിൽ മറ്റു വാഹനങ്ങൾക്കിടയിൽ പെട്ടുപോയാൽ പെട്ടത് തന്നെ. റോഡ് മുഴുവൻ block ചെയ്ത രണ്ടു വല്യ വാഹനങ്ങൾക്കുള്ളിൽ നിന്നും മുതലാളിമാർ തല മാത്രം പുറത്തേക്കിട്ടുകൊണ്ടു വാഗ്‌വാദം നടത്തുന്നത് ഒരു ചേതോഹരമായ കാഴ്ചയാണ് ! എന്നാൽ വാഹനം ഇല്ലാത്ത കാൽ നടക്കാരന് മാത്രമേ അത് ശരിക്കും ആസ്വദിക്കാനാകൂ.

വാഹനം ഉള്ള എന്റെ സുഹൃത്തുക്കൾ ചോദിക്കുന്നത് ഒരു emergency situation-ൽ വാഹനം വേണ്ടി വന്നാൽ എന്ത് ചെയ്യും എന്നാണ്. ന്യായമായ ചോദ്യം എന്നാൽ ഒന്നാലോചിച്ചാൽ ഈ ചോദ്യത്തിൽ കഴമ്പില്ല താനും. ഇവരോ ഇവരുടെ ബന്ധുക്കളോ ഞാനോ ചിരഞ്ജീവികളല്ല. അങ്ങനെ ഒരു emergency situation തരണം ചെയ്തു അഞ്ചോ പത്തോ വർഷം കൂടുതൽ ജീവിച്ചു എനിക്കോ എന്റെ ശേഷിച്ചിരിപ്പുള്ള ബന്ധുക്കൾക്കോ വിശേഷിച്ചു ഒന്നും നേടാനില്ല. ദൈവ വിശ്വാസം ഉള്ളത് കൊണ്ട് എന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നതിനേക്കാളൊക്കെ ഭംഗിയായി കാര്യങ്ങൾ നടന്നുകൊള്ളും എന്ന വിശ്വാസവും ഉണ്ട്‌. പിന്നെ ഫോൺ സൗകര്യം ഉള്ളത് കൊണ്ട് വേണ്ടി വന്നാൽ വാഹനം വിളിച്ചു വരുത്താവുന്നതാണ്. Emergency അല്ലാത്ത സമയം കഴിയാവുന്നതും നടക്കുന്നത് ആരോഗ്യത്തെയും സഹായിക്കും. ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഒരു ബൈക്ക് അല്ലെങ്കിൽ കാർ വീട്ടിൽ ഉള്ളവർ 1 - 1 1/2 km ദൂരം യാത്ര ചെയ്യേണ്ടി വരുമ്പോൾ പോലും വാഹനം പുറത്തെടുക്കും എന്നുള്ളതാണ്. ഡോക്ടർ മുന്നറിയിപ്പ് നൽകുന്നത് വരെ ഇക്കൂട്ടർ സ്വന്തം കാലുകളുടെ ഉപയോഗം മറക്കുന്നു ! ഡോക്ടർ പേടിപ്പിക്കുന്നതോടെ വല്യ വിലയ്ക്കു Treadmill വാങ്ങി അതിൽ കുതിക്കുന്നതിൽ ആശ്വാസം കണ്ടെത്തുന്നു ! വീട്ടിലെ പറമ്പിൽ വളരുന്ന സ്വാദിഷ്ടവും പോഷക സമൃദ്ധവും ആയ കായ്കനികൾ പറിക്കാതെ അഴുകാൻ വിട്ടു ടോണിക്ക് വാങ്ങിച്ചു കുടിക്കുന്നത് പോലെയാണ് ഇത്.

വാഹനം ഇല്ലാതിരിക്കുന്നതിന്റെ മറ്റൊരു ഗുണം അത് നമ്മിലെ എളിമ വർധിപ്പിക്കും എന്നുള്ളതാണ്. മുൻകാലങ്ങളിൽ അയിത്ത ജാതിക്കാർക്ക് പ്രധാന വീഥികളിൽ സഞ്ചരിക്കാൻ അനുവാദമില്ലായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അത് പോലെ ആധുനിക കാല അയിത്തജാതിക്കാരനായ കാൽ നടക്കാരനു റോഡിന്റെ അരികിലെ ഒരല്പം സ്ഥലം ഒഴികെ ബാക്കിയുള്ള വിശാലമായ പ്രദേശം അപ്രാപ്യമാണ്. പലപ്പോഴും കാൽ നടക്കാരനു അനുവദിച്ചിട്ടുള്ള ആ ചെറിയ സ്ഥലം പോലും ബൈക്ക് യാത്രക്കാരോ തെരുവോര കച്ചവടക്കാരോ കയ്യടക്കുന്നതു കാണാം. ആകെ കൂടി നോക്കിയാൽ മുൻകാലത്തെ അയിത്തക്കാർ ക്കുണ്ടായിരുന്നതിനേക്കാൾ ശോചനീയമാണ് ആധുനിക കാലത്തെ കാൽ നടക്കാർക്കുള്ള സഞ്ചാര സ്വാതന്ത്ര്യം എന്ന് കാണാം. ഇത് കാൽ നടക്കാരന്റെ എളിമയും ക്ഷമാശക്തിയും വർധിപ്പിക്കുന്നു. അയാൾ അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടുന്നില്ല. അക്ഷമരായ വാഹന മുതലാളിമാർ പരസ്പരം തെറി വിളിക്കുന്നത് hot seat ൽ നിന്നും കാണാനുള്ള ഭാഗ്യവും അയാൾക്ക്‌ സിദ്ധിക്കുന്നു.

വാഹനത്തിന്റെ maintenance, parking, overspeed ചെയ്താലുള്ള fine, എന്നിങ്ങനെയുള്ള തലവേദനകൾ ഒന്നും തന്നെ കാൽ നടക്കാരനെ അലട്ടുന്നതേയില്ല. ഡ്രൈവ് ചെയ്യുമ്പോഴുള്ള ടെൻഷൻ അയാൾ അറിയുന്നില്ല. Bus Stand-ൽ നടന്നു ചെല്ലുക, തിരക്ക് കുറഞ്ഞ ഒരു bus വരും വരെ സാവകാശം കാത്തിരിക്കുക, bus-ൽ കയറി കഴിഞ്ഞാൽ കാഴ്ചകൾ കണ്ടു രസിച്ചു destination എത്തും വരെ യാത്രചെയ്യുക. ഇത്രയേയുള്ളൂ അയാളുടെ ചുമതല. സ്വന്തം വാഹനത്തിൽ പോകുന്നതിനേക്കാൾ കാലതാമസം തീർച്ചയായും നേരിടേണ്ടി വരും. എന്നാൽ കാര്യങ്ങൾ മുൻകൂട്ടി Plan ചെയ്തും ചെയ്യേണ്ട കാര്യങ്ങൾ വെട്ടിച്ചുരുക്കിയും ഈ കാലതാമസം ഫലപ്രദമായി നേരിടാവുന്നതേയുളളു. Bus യാത്ര തന്നെ ധാരാളം entertainment നൽകുന്നതിനാൽ അതിനായി മറ്റെങ്ങും പോകേണ്ട കാര്യമില്ല എന്ന് വരെ തോന്നിപ്പോകും.

വാഹനം ഓടിക്കുന്നവരെല്ലാം അന്തരീക്ഷ മലിനീകരണത്തിന് സംഭാവന ചെയ്യുന്നുണ്ട്. ഇത് പ്രകൃതിക്കു എത്രമാത്രം ദോഷകരമായ ഒന്നാണ് എന്നത് നമ്മൾ ഇനിയും ശരിയായി മനസ്സിലാക്കിയിട്ടില്ല. Delhi Mumbai പോലുള്ള മെട്രോ നഗരങ്ങളിൽ താമസിക്കുന്നവർ അല്പാല്പമായി മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.
മറ്റു ഏതൊരാളെയും പോലെ കാൽ നടക്കാരനും മനസ്സിൽ ഒരു എളിയ സ്വപ്നം സൂക്ഷിക്കുന്നുണ്ട്. എന്നെങ്കിലും ഒരിക്കൽ ഭീതി കൂടാതെ road-ന്റെ മധ്യത്തിൽ കൂടി നടക്കാനാവുക എന്നത്. ഹർത്താലിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത് വളരെ എളുപ്പമാണല്ലോ എന്ന് കേരളത്തിനു പുറത്തു ജീവിക്കുന്നവർ കരുതുന്നുണ്ടാവും. പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഹർത്താൽ ദിവസം അനുഭാവികൾ public transport വിലക്കുന്നുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളെ യാത്ര ചെയ്യാൻ അനുവദിക്കുന്നുണ്ട്‌. എന്നെങ്കിലും ഒരു രാഷ്ട്രീയ party ക്കു കാൽ നടക്കാരിൽ അനുഭാവം തോന്നി ഹർത്താലിൽ സ്വകാര്യവാഹനങ്ങളെയും ഉൾപ്പെടുത്തിയാൽ ഒരു കൈ/കാൽ നോക്കാവുന്നതാണ്.

No comments: